പള്ളുരുത്തി: എസ്.ഡി.പി.വൈ സ്ക്കൂളിൽ നടന്ന നാണയ- കറൻസി ചിത്രപ്രദർശനം ശ്രദ്ധേയമായി. നിരവധി രാജ്യങ്ങളിലെ നാണയങ്ങളും - കറൻസികളും പ്രദർശനത്തിൽ അണിനിരന്നു.രാവിലെ 10 മുതൽ 4 വരെ നടന്ന പ്രദർശനം കാണാൻ നിരവധി പേർ എത്തിയിരുന്നു. സ്ക്കൂൾ മാനേജർ സി.പി.കിഷോർ ഉദ്ഘാടനം ചെയ്തു .ഇ.കെ.മുരളിധരൻ, സി.ജി.പ്രതാപൻ, എസ്.ആർ.ശ്രീദേവി, കെ.കെ.സീമ, ബിജു ഈപ്പൻ, മീനാരാജ്, ഐ.ടി. ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.