ആലുവ: യൂത്ത് കോൺഗ്രസ് ചാലക്കുടി ലോക്‌സഭാ കമ്മിറ്റി ബെന്നി ബെഹനാൻ എം.പിക്ക് ഇന്ന് സ്വീകരണം നൽകും. ആലുവ തോട്ടുമുഖം വൈ.എം.സി.എ ഹാളിൽ വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ലോക്‌സഭ കമ്മിറ്റി പ്രസിഡന്റ് പി.ബി. സുനീർ അറിയിച്ചു.