കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കുഞ്ഞാലിമരക്കാർ സ്‌കൂൾ ഒഫ് മറൈൻ എൻജിനീയറിംഗിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് മൂന്നു വർഷത്തെ അദ്ധ്യയന പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.പി.എച്ച്.ഡി/ ബി.എഡ് അഭിലഷണീയം. 72 വയസ്സിൽ താഴെ പ്രായമുള്ള റിട്ടയേർഡ് പ്രൊഫസർമാർക്ക് മുൻഗണന. വിശദവിവരങ്ങൾക്ക് ഫോൺ: 0484 2575225, 9349409700