അങ്കമാലി: തുറവൂർ സ്വദേശിനിയായ വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ചുകയറി
പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയായ യുവാവിനെതിരെ നടപടി എടുക്കാത്തതിൽ
പ്രതിഷേധം.അങ്കമാലി പോലീസ് യുവാവിന് അനുകൂലമായ നിലപാടാണ്
സ്വീകരിക്കുന്നതെന്ന് യുവതി പത്രസമ്മേളനത്തിൽ ആരോപിച്ചു.ജൂൺ 30നാണ്
സംഭവം.വിധവയായ വീട്ടമ്മയും,രണ്ട് പെൺകുട്ടികളും രാത്രി
ഉറങ്ങികിടക്കുമ്പോൾ അയൽവാസിയായ യുവാവ് വീട്ടിൽ അതിക്രമിച്ചുകയറി
പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.തനിയ്ക്ക്
വധഭീഷണിയുണ്ടെന്നും,തന്റെ മൊഴിയല്ല എഫ്.ഐ.ആറിൽ
ചേർത്തിരിക്കുന്നതെന്നുംവീട്ടമ്മപറഞ്ഞു.,യുവാവിന് മുൻകൂർ ജാമ്യം കിട്ടുന്ന
നടപടികളാണ് പോലീസ് സ്വീകരിച്ചത് .യുവാവിനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ
ഉണ്ടായില്ലെങ്കിൽ പോലീസ് സ്‌റ്റേഷൻ മാർച്ചും ധർണയും നടത്തുമെന്ന്
ഹ്യുമാനിസ്റ്റിക് പ്രൊട്ടക്ഷൻ മൂവ്‌മെന്റ് ചെയർമാൻ ജോൺസൺ
പുല്ലുത്തി,ജില്ല സെക്രട്ടറി എം.പി.ബിനു എന്നിവർ പത്രസമ്മേളനത്തിൽ
അറിയിച്ചു.