നെടുമ്പാശേരി: നെടുമ്പാശ്ശേരി പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വീട്ടമ്മമാർക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ സി.വൈ. ശാബോർ, ഏല്യാമ്മ ഏലിയാസ്, സീനിയർ വെറ്റിനറി സർജൻ ഡോ: വി.എ. നവാസ് എന്നിവർ സംസാരിച്ചു.