കാലടി: അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന അമ്മക്കിളിക്കൂട് പദ്ധതിയിൽ 30-ാം ത് വീടിന്റെ താക്കോൽദാന കർമ്മം കാഞ്ഞൂരിൽ നടന്നു.കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലെ
പുതിയേടത്ത് ഗoഗാമണിയെന്ന വീട്ടമ്മയ്ക്കാണ് വീട്കൈമാറിയത്. ലുലു ഗ്രൂപ്പ് ഇൻറർ നാഷണൽ സ്പോൺസർ ചെയ്ത വീടിന്റെ താക്കോൽ ദാന കർമ്മം റീജിയണൽ മാനേജർ ഫഹസ് അഷറഫ് നിർവ്വഹിച്ചു.