തൃക്കാക്കര : തൃക്കാക്കര നഗരസഭാ ആശാവർക്കർമാരുടെ ഇന്റർവ്യൂ കൗൺസിൽ റദ്ദാക്കി.ഇന്നലെ നഗര സഭ വൈസ്.ചെയർമാൻ കെ .ടി എൽദോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് വിവാദ ഇന്റർവ്യൂ റദ്ദാക്കാൻ തീരുമാനിച്ചത്.എൽ.ഡി.എഫ് കൗൺസിലറായ അജുന ഹാഷിമാണ് മുസ്ളീം ലീഗ് കൗൺസിലർ അസ്മ നൗഷാദ് സ്വന്തം വാർഡിലേക്ക് നടത്തിയ ആശാവർകറിന്റെ ഒഴിവിലേക്ക് ഉദ്യോഗാർത്ഥിയുമായി എത്തുകയും പത്തിൽ പത്ത് മാർക്കിടുകയും ചെയ്ത സംഭവം സഭയിൽ ഉന്നയിച്ചത്. ഇന്റർവ്യൂ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിജോ ചിങ്ങംതറ,സി .എ നിഷാദ്.കെ .എ നജീബ് എന്നിവരും ആവശ്യപ്പെട്ടു.ഇതിനെതിരെ പ്രതിപക്ഷത്ത് നിന്നും കാര്യമായ ചെറുത്തുനിൽപ്പ് ഉണ്ടായില്ല.ഇതോടെ നഗരസഭയിലെ 43 വാർഡുകളിൽ ഒഴിവുള്ള 24 ഡിവിഷനുകളിലേക്ക് നടത്തിയ ഇന്റർവ്യൂ റദ്ദാക്കുവാൻ തീരുമാനിക്കുകയായിരുന്നു.

10 10 സ്വഹ..

#5 കോടി രൂപ കടമ്പ്രയാർ മൈക്രോ ലെവൽ കുടിവെളള പദ്ധതിക്ക് അനുവദിച്ചു.

#തീരുമാനങ്ങൾ

#ഓഗസ്റ്റ് ഏഴിന് വീണ്ടും ഇന്റർവ്യൂ നടത്തും.

#ഓണാഘോഷണിന്റെ ഭാഗമായി 25 ലക്ഷം രൂപ സർക്കാരിനോട് ആവശ്യപ്പെടും.

# വിവിധ കമ്മറ്റികൾക്ക് രൂപം കൊടുക്കും.