പറവൂർ : മാല്യങ്കര എസ്.എൻ.എം പ്രൈവറ്റ് പോളിടെക് നിക് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിനിയോഗിന് (21) മർദ്ദനമേറ്റു. പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിയോഗിനെ വിദഗ്ദ്ധ ചികിത്സക്കായി ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് കാമ്പസിൽ ഒറ്റക്ക് നിന്ന നിയോഗിനെ എ.ബി.വി.പി പ്രവർത്തകർ കാരണമില്ലാതെ മർദ്ദിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കാമ്പസിൽ മാസങ്ങൾക്കു മുമ്പ് നടന്ന പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഒരു വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ നിയോഗിനെതിരെ പ്രിൻസിപ്പൽ വടക്കേക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.