nippa-home-panikal-
നിപയെ അതിജീവിച്ച വിദ്യാർത്ഥിയുടെ വീട് ലൈറ്റ് ആൻഡ് സൗൺഡ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നവീകരിക്കുന്നു.

പറവൂർ : നിപരോഗവിമുക്തനായ വിദ്യാർത്ഥിയുടെ തുരുത്തിപ്പുറത്തുള്ള വീടിന്റെ അറ്റകുറ്റപ്പണികൾ ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ചു. രണ്ട് ആഴ്ചയ്ക്കുള്ളിൽ അറ്റകുറ്റപണികൾ പൂർത്തിയാക്കാനാണ് ശ്രമം. ഇതിനു ശേഷം ചെറായിലെ ബന്ധു വീട്ടിൽ താമസിക്കുന്ന വിദ്യാർത്ഥിയേയും കുടുംബത്തെയും വീട്ടിലേക്കു കൊണ്ടുവരും. വീടിന്റെ മേൽക്കൂരയ്ക്കും ഭിത്തിക്കും പൊട്ടലുണ്ട്. വാതിൽ, ജനൽ എന്നിവ നശിച്ച നിലയിലാണ്. ഇവ മാറ്റി സ്ഥാപിക്കും. പൊട്ടലുകൾ തീർത്ത് വീടിനകത്തും പുറത്തും ടൈലുകൾ വിരിക്കും. വയറിംഗ്. പ്ലബിം ഗ് ജോലികളും ഇതോടൊപ്പം ചെയ്യും. സംഘടനയിലെ അംഗങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. അഞ്ച് ലക്ഷത്തിലധികം രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ വീടിന്റെ പരിസരം ശുചീകരിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.