school-file
ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ഗ്രോബാഗുമായി സ്ക്കൂൾ മുറ്റത്ത് അണിനരന്നപ്പോൾ

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം, ഹരിത സേന, പരിസ്ഥിതി ക്ലബ്, റെഡ് ക്രോസ്, മറ്റ് വിവിധ ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി സംരക്ഷണ ദിനത്തിൽ ഒരു കുട്ടിയ്ക്ക് ഒരു ഗ്രോ ബാഗ് പദ്ധതി ആരംഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഒരു ഗ്രോബാഗും ഒരു പച്ചക്കറി തൈയും നൽകും , ഓരോ കുട്ടികളും ഇവ സ്കൂൾ പരിസരത്ത് നട്ട് ജലവും, വളവും നൽകി പരിപാലിക്കണം, ഏറ്റവും മികച്ച രീതിയിൽ വളർത്തി നല്ല വിളവ്‌ നൽകുന്നവർക്ക് സമ്മാനം നൽകും. ഇതിലൂടെ ലഭിക്കുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും. സ്കൂൾ സീനിയർ അസിസ്റ്റൻഡ് എം.എംശോഭന ഗ്രോബാഗിൽ മണ്ണ് നിറച്ച് ഉദ്ഘാടനം ചെയ്തു. ഹണി വർഗീസ്, ഷീബ എം.ഐ, ഗിരിജ എം .പി, പ്രീന എൻ ജോസഫ്, സിലി ഐസക്ക്, മിൻസി ബാബു, രതീഷ് വിജയൻ, അരുൺ കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി ,വിദ്യാർത്ഥികളായ ബിബിന ജോസ്, അൽത്താഫ് എൻ.എം, തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത് .