പറവൂർ : ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ജില്ലാ വാർഷിക സമ്മേളനം 29, 30, 31 തീയതികളിൽ പറവൂർ മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. 29ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജില്ലാ പ്രസിഡന്റ് കെ.എ. വേണുഗോപാൽ പതാക ഉയർത്തും. രണ്ടിന് പറവൂർ മേഖല കുടുംബസംഗമം. വൈകിട്ട് അഞ്ചരയ്ക്ക് പൊതുസമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. സംഘടനയിലെ അംഗമായ ഉത്തമന് നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ സമർപ്പണം നടത്തും. കെ.എ. വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. വി.പി. സജീന്ദ്രൻ എം.എൽ.എയെ സംസ്ഥാന പ്രസിഡന്റ് തമ്പി നാഷനൽ ആദരിക്കും. എം.എൽ.എമാരായ എസ്. ശർമ, ആന്റണി ജോൺ, പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി.കുറുപ്പ് എന്നിവർ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തും. പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി പി.എച്ച്. ഇക്ബാൽ നിർവഹിക്കും. പറവൂർ മേഖല ഇൻഷുറൻസ് ക്ലെയിം വിതരണം സംസ്ഥാന കമ്മിറ്റി അംഗം ഷാജി ശങ്കേഴ്സ് ഉദ്ഘാടനം ചെയ്യും. പെൻഷൻ പദ്ധതിക്ക് സഹായം നൽകിയ ജിബി ലോറൻസിനെ സംസ്ഥാന ട്രഷറർ എ.വി. ജോസഫ് ആദരി​ക്കും. കലാകാരന്മാരെ മേഖല പ്രസിഡന്റ് എം.എസ്. സുരേഷ് ബാബു ആദരിക്കും. ഏഴരയ്ക്ക് മെഗാഷോ . 30ന് രാവിലെ ഒമ്പതരയ്ക്ക് ഇലക്ട്രിക്കൽ പഠന ക്ലാസ് സംസ്ഥാന പ്രസിഡന്റ് തമ്പി നാഷനൽ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. ശശികുമാർ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് സ്റ്റേജ് ലൈറ്റിംഗ് ക്ലാസ് സംസ്ഥാന കമ്മിറ്റി അംഗം ഷാജി ശങ്കേഴ്സ് ഉദ്ഘാടനം ചെയ്യും. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. സത്താർ അദ്ധ്യക്ഷത വഹിക്കും. . 31ന് രാവിലെ ഒമ്പതരയ്ക്ക് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.എച്ച്. ഇക്ബാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.എ. വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് മേഖല റിപ്പോർട്ടിംഗ്, സംഘടന ചർച്ച എന്നിവ നടക്കും.ജില്ലയിൽ പന്ത്രണ്ട് മേഖലകളിലായി 1200 അംഗങ്ങളാണുള്ളത്. ലൈറ്റ് ആൻഡ് സൗണ്ട് രംഗത്തെ ഉടമകളും ടെക്നിഷ്യന്മാരും, തൊഴിലാളികളും സംഘടനയി​ലുണ്ട്.