കൊച്ചി : എളമക്കര മാനവസേവസമിതിയുടെ ഈ വർഷത്തെ രാമായണശ്രീ പുരസ്കാരം കവിയും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എസ് രമേശൻനായർക്ക് നൽകും. രാമായണാചരണത്തിന്റെ സമാപന ദിവസമായ ആഗസ്റ്റ് 15 ന് വെെകിട്ട് അഞ്ചിന് എളമക്കര ഭാസ്കരീയത്തിൽ നടക്കുന്ന ചടങ്ങിൽ സ്വാമി ചിദാനന്ദപുരി 10001 രൂപയും ശിൽപവും , കീർത്തിപത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. ഡോ.ടി.പി.സെൻകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.