പറവൂർ : പറവൂർ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ സഹകരണ ജനാധിപത്യ മുന്നണിയും യു.ഡി.എഫിന്റെ സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണിയും തമ്മിൽ നേരിട്ടാണ് മത്സരം. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചു വരെ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെടുപ്പ്.