മൂവാറ്റുപുഴ: തൃക്കളത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചാണ്തിരഞ്ഞെടുപ്പ് . ഇടത്പക്ഷ പിന്തുണയുള്ള സഹകരണ മുന്നണിയാണ് ഇപ്പോൾഭരണം . 1920ൽ പ്രവർത്തനമാരംഭിച്ച സഹകരണ ബാങ്കിൽ 94 കോടി നിക്ഷേപവും 64 കോടി വായ്പയും 96 കോടി പ്രവർത്തന മൂലധനവുമുണ്ട്. മൂന്ന് ബ്രാഞ്ചുകളും നിലവിലുണ്ട്.