social-heath-awareness-
സാമൂഹ്യ ആരോഗ്യ ജാഗ്രത സദസ് വി.ഡി. സതിശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : വ്യാജവൈദ്യത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്നും വൈദ്യ രംഗത്തെ തട്ടിപ്പിനെക്കുറിച്ച് ജനങ്ങൾ ജാഗരൂകരാകണമെന്നും വി.ഡി. സതിശൻ എം.എൽ.എ പറഞ്ഞു. പറവൂർ നഗരസഭ, ഭാരതീയ ചികിത്സാ വകുപ്പ്, ദേശീയ ആയുഷ് മിഷൻ, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യസംഘടിപ്പിച്ച ആരോഗ്യ ജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പറവൂർ നഗരസഭ ചെയർമാൻ രമേശ് ഡി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. എ.എം.എ.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ഡി.ആർ. സാദത്ത് ശാസ്ത്രീയ ആയുർവേദവും പൊതുജനാരോഗ്യവും' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. എ.എം.എ.ഐ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന 'സുസ്മിതം' സ്‌കൂൾ ഹെൽത്ത് പ്രോഗ്രാമിന്റെ ഉദ്ഘാടനം എ.ഇ.ഒ. ലത നിർവഹിച്ചു. എ.എം.എ.ഐ ജില്ലാ പ്രസിഡന്റ് ഡോ. പി.ആർ. സലിം, പ്രദീപ് തോപ്പിൽ, ഡോ. ദേവീദാസ് വെള്ളോടി, ഡോ.വിനീത്, ഡോ.സി. ജനാർദ്ദനൻ, ഡോ. നിസാർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. 'നല്ലഹാരം' എന്ന പേരിൽ സംഘടിപ്പിച്ച തത്സമയ പാചക പരിശീലന പരിപാടിക്ക് ഡോ. കെ.നിഷ നേതൃത്വം നൽകി. ഇരുനൂറോളം ആശാ വർക്കർമാരും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു.