അങ്കമാലി :മൂക്കന്നൂർ ഫിസാറ്റ് എൻജിനീയറിംഗ് കോളേജും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും സഹകരിച്ചു പ്രവർത്തിക്കും. ഫിസാറ്റ് ചെയർമാൻ ഡോ പോൾ മുണ്ടാടനും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഏഷ്യ പസഫിക് തലവൻ അമിത് ബവേജയുമാണ് ധാരണ പത്രത്തിൽ ഒപ്പ് വച്ചത്. ഫിസാറ്റിലെ പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി നടത്തുന്ന വിവിധ തലങ്ങളിലുള്ള ഇംഗ്ലീഷ് ഭാഷ പരിജ്ഞാന കോഴ്സുകൾ ഇതുവഴി സ്വായത്തമാകും. കേംബ്രിഡ്ജ് പരിശീലനം കിട്ടിയ അധ്യാപകർ ഫിസാറ്റിലെ വിദ്യാർത്ഥികളെ പഠിപ്പിക്കും. മൂന്ന് മാസം മുതൽ ഒരു വർഷം വരെ നീളുന്നതാണ് പഠനപരിപാടികൾ.
ഫിസാറ്റ് ബിസിനസ് സ്കൂളിന്റെ നേതൃത്വത്തിലാണ് പരിപാടി .ചടങ്ങിൽ വൈസ് ചെയർമാൻ വി.എസ് പ്രദീപ് , മാനേജ്മെൻറ് കമ്മറ്റി അംഗങ്ങളായ ജെനിബ് ജെ .കാച്ചപ്പിള്ളി , ജോർജ് സി. ചാക്കോ, അബ്ദുൾ നാസർ, രാജവർമ ഇ കെ , പാപ്പച്ചൻ തെക്കേക്കര , രാജനാരായണൻ വി.എം, സേവിയർ ഗ്രിഗറി പ്രിൻസിപ്പൽ ഡോ ജോർജ് ഐസക്, വൈസ് പ്രിൻസിപ്പൽ ഡോ സി ഷീല, ഡീൻ ഡോ സണ്ണി കുര്യാക്കോസ് , ഫിസാറ്റ് ബിസിനസ് സ്കൂൾ ഡയറക്ടർ ആൻഡ് ഡീൻ ഡോ ജോർജ് വി ആൻ്റണി , സ്പാർക് വിഭാഗം തലവൻ ജിബി വർഗീസ്, പി ടി എ പ്രസിഡൻറ് സുനിൽ മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു .