കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ തുറവുങ്കരയിലെ കലുങ്ക് നിർമ്മാണവും, റോഡ് പണിയിലെ അപാകതകളും അന്വേഷിക്കണമെന്ന് യുവമോർച്ച കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ടാറിംഗ് നടത്തി ദിവസങ്ങൾക്കുള്ളിൽ പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടതും, കലുങ്ക് നിർമ്മാണത്തിലെ അഴിമതിയും ,അശാസ്ത്രീയ നിർമാണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. സന്ദീപ് സത്യവാൻ അദ്ധ്യക്ഷത വiഹിച്ചു.