പറവൂർ : വാഹനാപകടത്തിൽ മരിച്ച തത്തപ്പിള്ളി കൊല്ലംകുഴി ഷാബുവിന്‌ ഹിന്ദു ഇക്കണോമിക് ഫോറവും ബി.ജെ.പി മഹിളാ മോർച്ചയും ചേർന്നൊരുക്കുന്ന വീടിന്റെ തറക്കല്ലിടൽ ഹിന്ദുഇക്കണോമിക് ഫോറം ഗ്രെറ്റർ കൊച്ചിൻ യൂണിറ്റ് പ്രസിഡന്റ്‌ ലേഖ ബാലചന്ദ്രൻ, സെക്രട്ടറി അജിത് മേനോൻ, മഹിളാ മോർച്ച പ്രസിഡന്റ്‌ പദ്മജ എസ്.മേനോൻ, ബി.ജെ.പി പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്. ജയകൃഷ്ണൻ എന്നിവർ ചേർന്ന് നിർവഹിച്ചു. സിന്ധു നാരായണൻ കുട്ടി, ഷാഹിദ അഷ്‌റഫ്‌, ജിജു, ഗിരീഷ്, സജീവ്, പി.ആർ. ഹേമരാജ്‌, സിജേഷ്, ബിജു,ശശി പെരുമ്പടപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.