പറവൂർ : വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ ഈശ്വര സേവാ മാസാചരണത്തിന്റെ ഭാഗമായി ശിവപുരാണ ഏകാദശ മഹായജ്ഞം തുടങ്ങി. കോതമംഗലം കറുകടം മാടശ്ശേരി നീലകണ്ഠൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.ആഗസ്റ്റ് ആറിന് ഉച്ചയ്ക്ക് പന്ത്രണ്ടിന് യജ്ഞസമർപ്പണത്തോടെ സമാപിക്കും.