തൃക്കാക്കര : കേന്ദ്ര തൊഴിൽ നിയമഭേദഗതി നീക്കത്തിനെതിരെ അണിനിരക്കുവാൻ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റിവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ബി.ദേവദർശനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജി.ഷാജു, ട്രഷറർ ജി.ഷാജികുമാർ, സംസ്ഥാന പ്രസിഡണ്ട് സി. ബാലസുബ്രഹ്മണ്യൻ, ബെഫി സംസ്ഥാന ട്രഷറർ കെ.എസ്.രവീന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.പി. രമ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷാജു ആൻറണി, ജില്ലാ സെക്രട്ടറി കെ.പി.സുശീൽ കുമാർ എന്നിവർ സംസാരിച്ചു.
സി.ബി. ദേവദർശനൻ (പ്രസിഡന്റ്), പി.എച്ച് . സ്മിത, പി. രാധാകൃഷ്‌ണൻ, റോയ് ജോസഫ് (വൈസ് പ്രസിഡന്റുമാർ), പി.ജി.ഷാജു (സെക്രട്ടറി) കെ.ആർ. രാജേഷ്, കെ.ജി.സുകുമാർ, കെ.എൻ.സുന്ദരൻ (ജോയിന്റ് സെക്രട്ടറിമാർ) ജി.ഷാജികുമാർ (ട്രഷറർ ) എന്നിവരാണ് പുതിയ ഭാരവാഹികൾ.