കൊച്ചി: തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതിക്കെതിരെ ട്രേഡ് യൂണിയനുകൾ സംയുക്തമായി ആഗസ്റ്റ് 2 കൊച്ചി കപ്പൽശാല നോർത്ത് ഗേറ്റിൽ മഹാധർണ നടത്തും. രാവിലെ 8.30 മുതൽ 10.30 വരെയാണ് ധർണ. നിലവിലുള്ള തൊഴിൽ നിയമങ്ങളിൽ തൊഴിലാളികൾക്ക് അനുകൂലമായ നയങ്ങളിൽ വെള്ളം ചേർത്ത് പകരം നാലു ലേബൽ കോഡുകളാക്കി നിയമം പരിഷ്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തിരക്കിട്ട നീക്കത്തിൽ പ്രതിഷേധിച്ചാണ് സമരമെന്ന് സംയക്ത ട്രേഡ് യൂണിയൻ ജില്ല സമിതി കൺവീനർ സി.കെ.മണിശങ്കർ പറഞ്ഞു.