കൂത്താട്ടുകുളം : എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയന്റെ കീഴിലെ ശ്രീനാരായണ ധർമ്മ പഠന കേന്ദ്രത്തിന്റെ ശ്രീനാരായണ ധർമ്മ പ്രചാരക പഠന ക്ലാസ് ഇന്ന് (ഞായർ) രാവിലെ 10ന് യൂണിയൻ മന്ദിര ഹാളിൽ നടക്കും. സ്വാമി ധർമ്മചൈതന്യ ക്ലാസ്‌ നയിക്കുമെന്ന് യൂണിയൻ സെക്രട്ടറി സി.പി. സത്യൻ, കോഴ്സ് കോ-ഓർഡിനേറ്റർ വി.കെ. കമലാസനൻ എന്നിവർ അറിയിച്ചു.