കൊച്ചി: വല്ലാർപാടം മേൽപ്പാലത്തിലെ തകരാറുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി പ്രതീകാത്മക അറ്റകുറ്റപ്പണി നടത്തി സമരം ചെയ്തു. സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. കൺവീനർ ജോണി വൈപ്പിൻ അദ്ധ്യക്ഷനായി. ഒരു മാസം മുമ്പ് വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതോടെ വല്ലാർപാടം കണ്ടെയ്‌നർ ലോറികളുടെ തിരക്കിൽനിന്നും ഒഴിഞ്ഞ് മേൽപാലത്തിലൂടെ യാത്ര ചെയ്തിരുന്ന വൈപ്പിൻ നിവാസികൾ വീണ്ടും ഗതാഗതക്കുരുക്കിന്റെ ഇരകളായി. ജില്ലാ കളക്ടർ ഈ പ്രശ്നത്തിൽ ഇടപെടണമെന്ന് പോൾ ജെ. മാമ്പിള്ളി പറഞ്ഞു . എം. രാജഗോപാൽ, എം. എൻ. മോഹൻഷാജി, ജോസഫ് നരികുളം, വർഗ്ഗീസ് കാച്ചപ്പിള്ളി, ടൈറ്റസ് പൂപ്പാടി, ആന്റണി പുന്നത്തറ, തോമസ് ഇലവത്തുങ്കൽ, അൽഫോൺസ മാത്യൂസ്, . കെ. എസ്. പത്മനാഭൻ, രാജു മാതിരപ്പിള്ളി എന്നിവർ സംസാരിച്ചു.