കൊച്ചി: സംരംഭക മിത്രയുടെ 'ഐഡിയ ചലഞ്ച് 2019' നിക്ഷേപക സംഗമവും അവാർഡ് വിതരണവും നാളെ (ചൊവ്വ) എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ പത്തിന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. മേയർ സൗമിനി ജെയിൻ മുഖ്യാതിഥിയാകും. കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ .മധുസൂദനൻ അവാർഡ് വിതരണം ചെയ്യും.
സംരംഭക് മിത്ര സംസ്ഥാനത്തെ എൻജിനkയറിംഗ് വിദ്യാർd;ഥികളിൽ നിന്ന് 102 നൂതന ആശയങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൽ നിന്ന് തിരഞ്ഞെടുത്ത 16 ആശയങ്ങളാണ് നിക്ഷേപക സംഗമത്തിൽ അവതരിപ്പിക്കjന്നത്. മികച്ച മൂന്ന് ആശയങ്ങൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകും. ചെയർമാൻ സാം സി. ഇട്ടി ചെറിയ, സെക്രട്ടറി സാമുവൽ മാത്യു, ഷാജികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.