അങ്കമാലി :ഭരണപക്ഷത്തെ ചേരിതിരിവിനെ തുടർന്ന് കറുകുറ്റി പഞ്ചായത്തിൽ ഭരണസ്തംഭനമാണെന്ന് എൽ ഡി എഫ് പാർലമെന്റ് പാർട്ടി ആരോപിച്ചു.എ,ഐ.ഗ്രൂപ്പുകൾഒരു വർഷത്തിലെറെയായി പ്രസിഡന്റ് സ്ഥാനത്തിനായി തർക്കത്തിലാണ് . പ്രസിഡന്റിന്റെ യാത്ര നിയന്ത്രിക്കുന്നതിന് സഞ്ചരിക്കുന്ന വാഹനത്തിൽ ജി പിഎസ് സ്ഥാപിക്കുവാനുള്ളതീരുമാനംകൂടുതൽഭരണ സ്തംഭനത്തിന്കാരണമായി .പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിലെ രണ്ട് പഞ്ചായത്തംഗങ്ങൾ രംഗത്തു വന്നതോടെ ഭരണപക്ഷത്ത് പ്രസിഡന്റ് ഒറ്റപ്പെട്ട നിലയിലാണ്.2019 - 2020 കാലയളവിലെ ഒരു പദ്ധതിയും ഇതുവരെ ടെൻഡർചെയ്യാനായിട്ടില്ല . 2018 - 2019 ലെ പല പദ്ധതികളുംപൂർത്തിയാക്കാനുമായില്ല.ഭരണസ്തംഭനം ഒഴിവാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ എൽ ഡി എഫ് സമരംനടത്തുമെന്ന് എൽ ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ പി അനീഷ് അറിയിച്ചു .