തൃപ്പൂണിത്തുറ:സ്ത്രീകൾക്കായുള്ള സൗജന്യ ക്യാൻസർ നിർണ്ണയ ക്യാമ്പ് നടന്നു . തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂളിൽ ക്യാമ്പ് ചെയർപേഴ്സൺ ചന്ദ്രിക ദേവി ഉദ്ഘാടനം ചെയ്തു .വൈസ് ചെയർമാൻ ഒ.വി സലീം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ നിഷാ രാജേന്ദ്രൻ, ദീപ്തി സുമേഷ് , ഇ കെ കൃഷ്ണൻകുട്ടി, കെ.വി ഷാജു ,ഷീനാ ഗിരീഷ് ,കൗൺസിലർമാരായ വി.ആർ വിജയകുമാർ ,കെ.ജി സത്യവൃതൻ ,റ്റി എസ് ഉല്ലാസൻ ,ഷെബിൻ ,റീജിയണൽ ക്യാൻസർ സെന്റർ ഇൻചാർജ്ജ് ഡോ. ലത എ , ഹെൽത്ത് സൂപ്പർവൈസർ അശോകൻ എന്നിവർ സംസാരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ കാതറിൻ സുശീൽ പീറ്റർ കൃതജ്ഞ രേഖപ്പെടുത്തി .87 വനിതകൾ സൗജന്യ ക്യാൻസർ നീർണ്ണയ ക്യാമ്പിൽ പങ്കെടുത്തു .