മൂവാറ്റുപുഴ: കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി എം.സി.എ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മൂവാറ്റുപുഴയിലെ മാധ്യമ പ്രവർത്തകൻ സന്തോഷ് കുമാറിന്റെ മകൾ ഗൗരി ലക്ഷ്മിയെ കേരള ജേർണലിസ്റ്റ് യൂണിയൻ മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മൂവാറ്റുപുഴയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ കെ.എം.അബ്ദുൽ മജീദ് ഗൗരി ലക്ഷ്മിയ്ക്ക് ഉപഹാരം നൽകി. കെ.ജെ.യു.ജില്ലാ ജോയിന്റ് സെക്രട്ടറി നെൽസൺ പനയ്ക്കൽ പൊന്നാടയണിയിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ.ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് അബ്ബാസ് ഇടപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈസൽ മുളവൂർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സവിത ശ്രീകാന്ത് മുഖ്യാതിഥിയായിരുന്നു.