കൊച്ചി സ്വന്തം രാഷ്ട്രീയ ചിന്തകളിലും പ്രത്യയ ശാസ്ത്രങ്ങളിലും ഉറച്ചുനിന്നപ്പോഴും എല്ലാവിഭാഗം ജനങ്ങളുടേയും സ്നേഹവാൽസല്യം ഏറ്റു വാങ്ങിയഅസാധാരണ വ്യക്തിത്വത്തിനുടമയായ ജനകീയനേതാവായിരുന്നുഅകാലത്തിൽ അന്തരിച്ച മുൻ എം.പി ജോ‌ർജ് ഈഡനെന്ന് നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ.പറഞ്ഞു.ഏറെപ്പേർക്ക് സാധിക്കാത്തസ്ഥാനം ജനമനസ്സുകളിൽ അദ്ദേഹത്തിന് ഉണ്ടായത്. രാഷ്ട്രീയത്തിനപ്പുറം ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഹെെബി ഈഡനും പിതാവിന്റെപ്പാതയിൽ തന്നെയാണെന്നത് യുവ രാഷ്ട്രീയപ്രവർത്തകർക്ക് ആവേശം ഉണർത്തുന്ന കാര്യമാണെന്നും സ്പീക്കർ പറഞ്ഞു.

എറണാകുളം ടി.ഡി.എം.ഹാളിൽ നടന്ന 16-മത് ജോർജ് ഈഡൻ അനുസ്മരണം - സ്നേഹസ്മരണ - ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് അദ്ധ്യക്ഷത വഹിച്ചു.

മുൻമന്ത്രി കെ.ബാബു, പി.ടി.തോമസ് ,എം.എൽ.എ., ഡൊമ്നിക് പ്രസന്റേഷൻ, ജി.സി.ഡി.എ മുൻ ചെയർമാൻ എൻ.വേണുഗോപാൽ ,മുൻമേയർ ടോണി ചമ്മിണി, മഹിളാകോൺഗ്രസ് ജില്ലാപ്രസിഡന്റ് കെ.വി.മിനിമോൾ, കെ.പി.സി.സി സെക്രട്ടറി വിജയലക്ഷമിടീച്ചർ,എ.എെ.സി.സി അംഗം ദീപ്തിമേരി വർഗീസ് എന്നിവർ പ്രസംഗിച്ചു.