തൃക്കാക്കര : സാംസങ് ട്രെയിനിംഗ് കോഴ്‌സുകളായ ഓഡിയോ വീഡിയോ ഇനിഷ്യൽ ഇൻസ്റ്റലേഷൻ , ഹോം അപ്ലയൻസ് ആൻഡ് ഡെമോ എന്നീ വിഷയങ്ങളിൽ 10 ദിവസത്തെ സൗജന്യ ക്ലാസ് ഗവ:ഐ.ടി.ഐ കളമശേരിയിൽ നാളെ (തിങ്കൾ) മുതൽ ആഗസ്റ്റ് 10 വരെ നടത്തുന്നു. ഐ.ടി.ഐ/പ്ലസ് ടു പാസായവർക്ക് കോഴ്‌സിൽ പങ്കെടുക്കാം. താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുമായി ഐ.ടി.ഐ യിലെ സാംസങ് ട്രെയിനിംഗ് സെന്ററിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 8072524936, 8939385750.