കൊച്ചി:എൽദോ എബ്രഹാം എം.എൽ.എയ്‌ക്ക് പൊലീസ് മർദ്ദനമേറ്റതിൽ അവകാശലംഘനം നടന്നോയെന്ന് നിയമസഭാ സമിതി പരിശോധിക്കുമെന്ന് സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. സംസാരിക്കുന്ന തെളിവുകൾ ഉൾപ്പെടെ എം.എൽ.എയുടെ പരാതി ലഭിച്ചു. ഇത് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. കൊച്ചിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.