മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽപ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയുടെ സഹകരണത്തോടെ എ.സി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, വാട്ടർ പൂരിഫയർ, മൈക്രോവേവ് ഓവൻ തുടങ്ങിയ ഉപകരണങ്ങളുടെ സർവ്വീസ് നടത്താനുള്ള പരിശീലനം സൗജന്യമായി നൽകുന്നതിനുള്ള പദ്ധതി ആരംഭിക്കുന്നു.
വിദേശത്ത് ജോലി തേടി പോകുന്നവർക്ക് ഗുണകരമായ അംഗീകൃത സർട്ടിഫിക്കറ്റോട് കൂടിയ ഈ കോഴ്സിന്റെ കാലാവധി 45 ദിവസമാണ്. 18 വയസു മുതൽ 35 വയസുവരെയുള്ള പത്താം ക്ലാസ് പാസ്സായ യുവാക്കൾക്ക് അപേക്ഷിക്കാം. ഇന്ന് വെെകിട്ട് 4വരെ അപേക്ഷസ്വീകരിക്കും.