കൊച്ചി: ആഗോള ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്ക്‌ഷോർ ഹോസ്‌പിറ്റലിൽ ആഗസ്റ്റ് 1 മുതൽ 7 വരെ ഹെപ്പറ്റൈറ്റിസ് സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കും. ഹെപ്പറ്റോളജി വിഭാഗം സംഘടിപ്പിക്കുന്ന ക്യാമ്പിന് ഡോ. റോയ് ജെ മുക്കടയും സംഘവും നേതൃത്വം നൽകും. ക്യാമ്പിന്റെ ഭാഗമായി ഒ.പി രജിസ്‌ട്രേഷനും ഒ.പി കൺസൾട്ടേഷനും സൗജന്യമായിരിക്കും. ലിവർ ഫംഗ്ഷൻ ടെസ്റ്റ് (എൽഎഫ്ടി), എച്ച്.ബി.എസ്.എ.ജി, ആന്റി എച്ച്.സി.വി തുടങ്ങിയ രക്തപരിശോധനകൾക്ക് 50ശതമാനം ഇളവും ലഭിക്കും. വിവരങ്ങൾക്കും രജിസ്‌ട്രേഷനും: 0484277 2000, 277 2073.