inaugration
ചെറായി എ കെ മോഹനന്‍ ലിങ്ക് റോഡ്‌ ഉത്ഘാടനം എസ് ശര്‍മ്മ എം എല്‍ എ നിര്‍വഹിക്കുന്നു.

വൈപ്പിൻ:175 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മൂന്ന് റോഡുകൾ ഉത്ഘാടനം ചെയ്തു. 120 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച എളങ്കുന്നപ്പുഴ പഞ്ചായത്തിലെ വളപ്പ് റോഡ്, 30 ലക്ഷം രൂപ ചെലവിൽ

സംസ്ഥാന ഫിഷറീസ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചഎളങ്കുന്നപ്പുഴ ഫിഷ് ഫാം റോഡ് , എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ 25 ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച ചെറായി എ കെ മോഹനൻ ലിങ്ക് റോഡ് നോർത്ത് ബൈലൈൻ എന്നിവയുടെ ഉത്ഘാടനം എസ് ശർമ്മ എം എൽ എ നിർവഹിച്ചു.. പഞ്ചായത്ത് പ്രസിഡൻറുമാരായ കെ കെ ഉണ്ണികൃഷ്ണൻ, പി കെ രാധാകൃഷ്ണൻ, ത്രി തല പഞ്ചായത്ത് അംഗങ്ങളായ അയ്യമ്പിള്ളി ഭാസ്‌ക്കരൻ , രമണി അജയൻ , എ എൻ ഉണ്ണികൃഷ്ണൻ, കെ എൻ ഷിബു, കെ ജെ ഡോണോ മാസ്റ്റർ , രാധിക സതീഷ്, കെ കെ ലെനിൻ, ഇ കെ ജയൻ , ഹാർബർ എൻജിനീയറിംഗ് അസി.. എക്‌സി.. എൻജിനീയർ എം ജെ ആൻസി, പൊതു മരാമത്ത് വകുപ്പ് അസി.. എൻജിനീയർ ജോസ് സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു..