ആലുവ: നൊച്ചിമ കല്ലിങ്ങൽപ്പറമ്പ് റസിഡൻസ് അസോസിയേഷൻ ആൻഡ് ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നേത്ര പരിശോധനാ ക്യാമ്പ് എടത്തല സർക്കിൾ ഇൻസ്‌പെക്ടർ പി.ജെ. നോബിൾ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എം.എച്ച്. സുധീർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എ.എ. മാഹിൻ, ഡോ. ജമിനി, അസോസിയേഷൻ സെക്രട്ടറി പി.ജി. മോഹനൻ, സിദ്ധീഖ് മുതയിൽ, ജോബി എന്നിവർ സംസാരിച്ചു.