കുറുപ്പംപടി: പാണ്ടിക്കാട് റസിഡന്റ്‌സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ തുരുത്തി ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ മഴക്കാലപൂർവ രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസും,മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ ഉദ്ഘാടനം ചെയ്തു.റസിഡന്റ് അസ്സോസിയേഷൻ പ്രസിഡന്റ് ടി. കെ. സണ്ണി അദ്ധ്യക്ഷത വഹിച്ചു.ഷോജോ റോയ്, ഷൈമി വറുഗീസ്, ജിൽജിത്ത് പി. ജി.,ബീന മാത്യൂസ് എന്നിവർ പ്രസംഗിച്ചു.ഡോ.സ്മിത മോഹൻ ക്യാമ്പിന് നേതൃത്വം നൽകി