മൂവാറ്റുപുഴ: കെ എസ് ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) 42-ാമത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം മൂവാറ്റുപുഴയിൽ രൂപീകരിച്ചു.സ്വാഗത സംഘ രൂപീകരണ യോഗം സി പി എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് എസ് വിനോദ് അദ്ധ്യക്ഷത വഹിച്ചു. സി പി എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കൽ , അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണൻ, സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ആർ മുരളീധരൻ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുനിത കുര്യൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രഷറർ പി ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു. ഭാരവാഹികളായി സി എൻ മോഹനൻ, കെ എൻ ഗോപിനാഥ്, സി കെ മണിശങ്കർ, പി എം ഇസ്മയിൽ, പി ആർ മുരളീധരൻ (രക്ഷാധികാരികൾ) ഗോപി കോട്ടമുറിയ്ക്കൽ (ചെയർമാൻ) സജിത് ടി. എസ് കുമാർ (ജനറൽ കൺവീനർ) കെ എ നജിബുദ്ദീൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സെപ്തംബർ 21 മുതൽ 23 വരെ മൂവാറ്റുപുഴയിലാണ് സംസ്ഥാന സമ്മേളനം.