പെരുമ്പാവൂർ: എറണാകുളം കുടുംബശ്രീ മിഷനും പെരുമ്പാവൂർ നഗരസഭ സി.ഡി.എസും സംയുക്തമായി മിനി സിവിൽ സ്റ്റേഷനിൽ നിർമ്മിച്ച കിയോസ്‌ക് നഗരസഭ വൈസ് ചെയർപേഴ്‌സൺ നിഷ വിജയൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. അലി അദ്ധ്യക്ഷത വഹിച്ചു. വിഷരഹിത ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് കിയോസ്‌ക് സ്ഥാപിക്കുന്നത്. ചടങ്ങിൽ നഗരസഭാ അംഗങ്ങളായ സുലേഖ ഗോപാലകൃഷ്ണൻ, വത്സല രവികുമാർ, ഉഷാ ദിവാകരൻ, തഹസിൽദാർ വിനോദ് രാജ് എന്നിവർ പ്രസംഗിച്ചു.