കൊച്ചി: ശ്രീനാരായണ പബ്ളിക് സ്കൂളിലെ യുവജനോത്സവം സിന്റില 2019ന്റെ സമാപന സമ്മേളനം ഗായകൻ കലാഭവൻ സാബു നിർവഹിച്ചു. കൊടുക്കുന്തോറും ഏറിവരുന്ന വിദ്യയാണ് ഏറ്റവും വലിയ ധനമെന്ന് കെ.എസ് അനിൽകുമാർ പറഞ്ഞു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം സ്കൂൾ ജീവിതമാണെന്നും അത് നന്നായി ആസ്വദിക്കണമെന്നും കലാഭവൻ സാബു പറഞ്ഞു. കുട്ടികൾക്കായി രചിച്ച ഗാനവും അദ്ദേഹം ആലപിച്ചു. എസ്.എൻ.ഡി.പി യൂണിയൻ കമ്മറ്രി മെമ്പർ കെ.എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷീല സേത്ത്. പി.ടി.എ പ്രസിഡന്റ് ബിബിൻ പി.സി,​ ഡോക്യുമെന്ററി ഡയറക്ടർ ബിനുരാജ് കലാപീഠം,​ സ്കൂൾ വൈസ് പ്രിൻസിപ്പൽ പ്രതീത വി.പി എന്നിവർ പങ്കെടുത്തു. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനം നടന്നു. ഹെഡ്ബോയ് അനന്ദു എം.പി സ്വാഗതവും ഹെഡ് ഗേൾ സാന്ദ്ര. വി നന്ദിയും പറഞ്ഞു.