obituary
കെ.എം. ഗോപി ( 62

മൂവാറ്റുപുഴ: നവീകരണത്തിന് പിന്നാലെ അപകടങ്ങൾ തുടർകഥയായി മാറിയ എം സി റോഡിൽ ഇന്നലെ പൊലിഞ്ഞത് രണ്ട് മനുഷ്യ ജീവനുകൾ. ഒരു കിലോമീറ്റർ വ്യത്യാസത്തിൽ അര മണിക്കൂറിനിടയിൽ രണ്ട് അപകടങ്ങളിൽ രണ്ട് പേർ മരിച്ചു.

ഇന്നലെ ഉച്ചക്ക് 2ന് പെരുമ്പാവൂർ - മൂവാറ്റുപുഴ റോഡിൽ തൃക്കളത്തൂർ കാവുംപടിയിലാണ് ആദ്യ അപകടം. ഓട്ടോറിക്ഷ കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ പെരുമ്പാവൂർ വെങ്ങോല കാട്ടുമറ്റത്തിൽ കെ.എം. ഗോപി ( 62) രക്തം വാർന്ന് മരിക്കുകയായിരുന്നു. വാഹനത്തിൽ കുടുങ്ങി പോയ ഗോപി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഓട്ടോ ഡ്രെെവർ പരിക്കുകളൊന്നും ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുമാരി ആണ് ഭാര്യ. മക്കൾ: സാനി , സിനോ. മരുമക്കൾ: രസിത , പരേതനായ ഡോ. പ്രകാശ്

ഇതേ റോഡിൽ ഒരു കിലോമീറ്റർമാറി തൃക്കളത്തൂർ പള്ളിത്താഴത്ത് സെെക്കിൾ യാത്രക്കാരനായ തൃക്കളത്തൂർ പാലച്ചുവട്ടിൽ പി.വി. മണി (60) ആണ് കാറിടിച്ച് മരിച്ചത്. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് തൃക്കളത്തൂർ സെൻന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ. മഴുവന്നൂർ കുളങ്ങാട്ട് ശോശാമ്മയാണ് ഭാര്യ. സോഫി, എൽസി, ഏലിയാസ് , മിനി എന്നിവർ മക്കളാണ്.