ramesh-chennithala
ബെന്നി ബെഹന്നാൻ എം.പി.ക്ക് യൂത്ത് കോൺഗ്രസ് ചാലക്കുടി പാർലമെന്റ് യൂത്ത് കോൺഗ്രസ് കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

# ബെന്നി ബെഹനാന് യൂത്ത് കോൺഗ്രസ് സ്വീകരണം

ആലുവ: കോൺഗ്രസിനെ വിലയ്ക്കെടുത്ത് ഇല്ലാതാക്കാമെന്ന് ബി.ജെ.പി കരുതേണ്ടേന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖത്തുനോക്കി അഭിപ്രായം പറയാൻ കെൽപ്പുള്ള രാജ്യത്തെ എക പാർട്ടി കോൺഗ്രസാണ്. യൂത്ത് കോൺഗ്രസ് ചാലക്കുടി പാർലമെന്റ് മണ്ഡലം കമ്മിറ്റി ബെന്നി ബെഹന്നാൻ എം.പി.ക്ക് നൽകിയ സ്വീകരണ സമ്മേളനം ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധികാരത്തിന്റെ അഹങ്കാരത്തിലിരിക്കുന്ന ബി.ജെ.പി പരാജയത്തിൽ നിന്ന് ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയർന്നുവന്ന കോൺഗ്രസിന്റെ ചരിത്രം മറക്കരുത്. പിണറായി വിജയൻ സർക്കാറിന് ജന പിന്തുണ നഷ്ടമായെന്നും അഴിമതിയിൽ മുങ്ങിക്കുളിച്ചതുേ വികസനത്തിന് അവധി കൊടുത്തവരുമാണ് ഇടതുപക്ഷ സർക്കാരെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസിന്റെ ഉപഹാരം രമേശ് ചെന്നിത്തല ബെന്നി ബെഹനാന് കൈമാറി. യൂത്ത് കോൺഗ്രസ് പാർലമെന്റ് പ്രസിഡന്റ് പി.ബി. സുനീർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരായ അൻവർ സാദത്ത്, റോജി.എം. ജോൺ, എൽദോസ് കുന്നപ്പള്ളി, മുൻ എം.പി. കെ.പി. ധനപാലൻ, എം.ഒ. ജോൺ, ബി.എ. അബ്ദുൾ മുത്തലീബ്, പി.എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. നേതാക്കളെ തോട്ടുമുഖം കവലയിൽ നിന്ന് താളമേളങ്ങളുടെ അകമ്പടിയോടെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു.