sameer
മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്.സ്കൂളിൽ നടന്ന പോസ്റ്റർ പ്രദർശനം

മൂവാറ്റുപുഴ: മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ ചരമവാർഷികദിനം ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ ആചരിച്ചു. വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ നൂറോളം ചിത്രങ്ങൾ വരച്ച് പ്രദർശിപ്പിച്ചു.

പോസ്റ്റർ പ്രദർശനം സീനിയർ അസിസ്റ്റന്റ് റനിത ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. അനിത കെ.സി, സൗമ്യ , വിനോദ് ഇ ആർ, പൗലോസ് ടി, സുധിമോൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി തുടങ്ങിയവർ സംസാരിച്ചു.