പറവൂർ : പുനർജനി പറവൂരിനു പുതുജീവൻ പദ്ധതിയിൽ പ്രളയാനന്തര പുനർനിർമ്മാണത്തിന്റെ ഭാഗമായി ചിറ്റാറ്റുകര മാച്ചാംതുരുത്ത് പോക്കൊടത്ത് ശ്രീമ ശ്രീദേവിക്കും കുടുംബത്തിനും നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു.
വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി അയർലണ്ട് പ്രസിഡന്റ് ലിങ്ക്വിൻസ്റ്റാർ, കെ.പി. ധനപവാൻ, എ.ഐ. നിഷാദ്, എം.ടി. ജയൻ, പി.ആർ. സൈജൻ ,വസന്ത് ശിവാനന്ദൻ, പി.വി. ലാജു, എം.പി. പോൾസൺ തുടങ്ങിയവർ പങ്കെടുത്തു. അയർലണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് വീട് നിർമ്മിച്ചത്.