snvhss-ncc
ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ എസ്.എൻ.വി സ്കൂളിൽ എൻ.സി.സിയുടെ നേതൃത്വത്തിൽ നടന്നവൃക്ഷത്തൈ നടൽ ഹെഡ്മിസ്ട്രസ് പി.ആർ. ലത ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ വൃക്ഷത്തൈ നട്ടു. ഈ വർഷത്തെ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഇരുപത് വൃക്ഷത്തൈകളാണ് സ്കൂളിൽ നട്ടത്. ഹെഡ്മിസ്ട്രസ് പി.ആർ. ലത ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫീസർ വി.പി. അനൂപ്, കേഡറ്റുകളായ അനന്തകൃഷ്ണൻ യു, ദേവി ഉണ്ണിക്കൃഷ്ണൻ, അനന്തു ശിവകുമാർ, ദേവിപ്രിയ എന്നിവർ നേതൃത്വം നൽകി.