പറവൂർ : രാമായണ മാസത്തോടനുബന്ധിച്ച് സാമാജിക് സമരസതയുടെ ആഭിമുഖ്യത്തിൽ മനയ്ക്കപ്പടിയിൽ രാമായണ പുണ്യം എന്ന പരിപാടി സംഘടിപ്പിച്ചു. വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് ഉദ്‌ഘാടനം ചെയ്തു. ആർ.എസ്.എസ് വിഭാഗ് സദസ്യൻ കെ.പി. രമേഷ്, ഐ.എസ്. കുണ്ടൂർ, സുരേഷ് ശ്രീകണ്ഠേശ്വരം എന്നിവർ സംസാരിച്ചു. രാമായണ പാരായണം, ഔഷധക്കഞ്ഞി വിതരണം, ഭാരതീയ സംസ്കാരത്തിന്റെ അറിവുകൾ പകർന്നു നൽകുന്ന പ്രദർശിനം എന്നിവ നടന്നു.