കൊച്ചി : മെട്രോ എംപ്ലോയീസ് യൂണിയൻ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കളമശ്ശേരി പത്തടിപ്പാലം പൊതു മരാമത്ത് ഗസ്റ്റ് ഹൌസിൽ നടക്കും

മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ ലോഗോ പ്രകാശനം മുൻ എം.പി കെ ചന്ദ്രൻപിള്ള നിർവഹിക്കും . യൂണിയൻ പ്രസിഡന്റ് : :ജയലാൽ ജെ അദ്ധ്യക്ഷത വഹിക്കും. സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ .എൻ ഗോപിനാഥ് , സിബി എം എം, ടി.വി സൂരജ് എന്നിവർ പ്രസംഗിക്കും.

ഭാരവാഹികളായി ജയലാൽ ജെ (പ്രസിഡന്റ് ) ബോണി വർഗീസ്, ബ്രീസ് .പി. (വൈസ് പ്രസിഡന്റ് ; ) സിബി എം എം (സെക്രട്ടറി : ) സൂരജ് ടി വി, രാഹുൽ ആർ ആർ ( ജോയിന്റ് സെക്രട്ടറി ); ജ്യോതിഷ് മോഹൻ (ട്രഷറർ :) എന്നിവരെ തിരഞ്ഞെടുത്തു.