pravasi-shaema-samathi-
പ്രവാസി ക്ഷേമ സമിതി പറവൂർ മേഖല കൺവെൻഷൻ ആർ.എസ്.എസ് സംസ്ഥാന കാര്യകാരി അംഗം എ.ആർ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പ്രവാസി ക്ഷേമ സമിതി പറവൂർ മേഖല കൺവെൻഷൻ രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന കാര്യകാരി അംഗം എ.ആർ. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ. വേണു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ജയചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് മുരളി, സംസ്ഥാന ജോയിന്റ് സെക്രട്ടറി കൊച്ചപ്പൻ തുടങ്ങിയവർ സംസാരിച്ചു.

പറവൂർ മേഖല ഭാരവാഹികളായി വി.കെ. വേണു (പ്രസിഡന്റ്) ഗോപി ചേന്ദമംഗലം, കെ.എൻ. കിഷോർ (വൈസ് പ്രസിഡന്റ്) ഷനിൽ ദാസ് (ജനറൽ സെക്രട്ടറി) പി.കെ. ഷാജി, കെ.എം. രമീഷ് (ജോയിന്റ് സെക്രട്ടറി) ജി. സൂരജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.