കൊച്ചി : സർക്കാർ ആയുർവേദ ആശുപത്രിയിലെ സിദ്ധ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കക്കാട് സെന്റ് ജോർജ് വടക്കേ ചാപ്പലിൽ മഴക്കാല രോഗപ്രതിരോധ ക്യാമ്പും സൗജന്യ മരുന്നുവിതരണവും നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പിറവം നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് ഉദ്ഘാടനം ചെയ്യും. ഡോ. എം.ജി. രാഹുലൻ ക്ലാസ് നയിക്കും. പിറവം നഗരസഭാംഗം കെ.ആർ. ശശി അദ്ധ്യക്ഷത വഹിക്കും. തണൽ വയോജനമിത്രം ഭാരവാഹികളായ ഗിബ്സൺ ജോർജ്, ചിന്നമ്മ ജോസ്, അബ്രഹാം സി. ജോൺ, വർഗീസ് പി.പി, ടി.വി. കുഞ്ഞപ്പൻ എന്നിവർ പങ്കെടുക്കും.