പെരുമ്പാവൂർ: മഞ്ഞപ്പെട്ടി പ്രീമിയർ ലീഗ് ഫുട്ബാൾ ടൂർണമെന്റിന് കൊടി ഉയർന്നു. മഞ്ഞപ്പെട്ടി പ്രതിഭാ ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്ന 12 ടീമുകളുടെ ഔദ്യോഗിക ഫ്‌ളാഗുകളും പ്രദർശിപ്പിച്ചു. സമിതി കൺവീനറും മെമ്പറുമായ നസീർ കാക്കനാട്ടിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാനും ലൈബ്രറി പ്രസിഡന്റുമായ ഷൗക്കത്ത് അലി അദ്ധ്യക്ഷത വഹിച്ചു. സിറാജ്. സി.കെ, സലാം എം.എ, സിദ്ധീഖ് എ.എ, ജയൻ, റഫീഖ് ചേലപ്പിള്ളി, ഹമീദ് കുന്നപ്പിള്ളി, സക്കീർ, ഷാഹിദ്, ഷഫീഖ് വടക്കനേത്തിൽ, അൻസാർ അസീസ്, ജയൻ ജനാർദ്ദനൻ, ഷഫീഖ് ചേരിക്കുടി, യൂസഫ്, റഷീദ് ചേലപ്പിള്ളി, അനസ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.