പറവൂർ : പാവപ്പെട്ടവരും തൊഴിലാളികളും കൂടുതൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് നേതാവായിരുന്ന കെ.പി. ഗോപിനാഥിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ സാധാരണ പ്രവർത്തകർ മുതൽ നേതാക്കൾക്കു വരെ അലവൻസില്ല. സ്വന്തം കൈയിൽ നിന്നും പണം ചെലവാക്കി പൊതുപ്രവർത്തനം നടത്തുന്നവരാണ് കോൺഗ്രസിലെ എല്ലാ പ്രവർത്തകരും. കോൺഗ്രസിന്റെ കരുത്തും ഈ പ്രവർത്തന പാരമ്പ്യര്യമാണെന്ന്ചെന്നിത്തല പറഞ്ഞു. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വത്സല പ്രസന്നകുമാർ, എം.ജെ. ടോമി, പി.ആർ. സൈജൻ, പി.എസ്. രഞ്ജിത്ത്, അനിൽ എലിയാസ്, എം.ഡി. ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.