പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിന്റെയും നെടുങ്ങപ്ര സെന്റ് ആന്റണീസ് ചർച്ച് വിൻസെന്റ് ഡീപോൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ പാരിഷ് ഹാളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.എ. ഷാജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിജു എം ജേക്കബ് അദ്ധ്യക്ഷനായി. ഫാ. ജോർജ് തച്ചിൽ, രാജേഷ് പിട്ടാപ്പിള്ളി, ഡോ. ആശ, ഡോ. എൽബി എന്നിവർ പ്രസംഗിച്ചു.